സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ കണക്കുകള്‍ പ്രകാരം 2.69 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.
നേരത്തെയുള്ള പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ നിന്ന് മരണപ്പെട്ടവര്‍, വിദേശ പൗരത്വം നേടിയവര്‍, താമസം മാറിയവര്‍ എന്നിങ്ങനെ 53,229 പേരെ ഹിയറിംഗ് കാലയളവില്‍ ഒഴിവാക്കി. അതേസമയം, പേര് ചേര്‍ക്കാനായി ലഭിച്ച അപേക്ഷകളില്‍ 13.51 ലക്ഷം എണ്ണം അംഗീകരിക്കുകയും ചെയ്തു

