MORE

    പ്രതിദിനം 10 ലക്ഷം കേസുകള്‍, 5000ത്തോളം മരണം; ചൈനയില്‍ അതിതീവ്ര കൊറോണ വ്യാപനമെന്ന് റിപ്പോര്‍ട്ട്

    Date:

    ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിതീവ്ര വേഗതയിലാണ് പടരുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നും 5000ത്തോളം പേര്‍ കൊറോണ മൂലം മരിക്കുന്നുമെന്നുമാണ് റിപ്പോര്‍ട്ട്.

    രോഗവ്യാപനം നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ ജനുവരിയോടെ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 37 ലക്ഷമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ചൈനയില്‍ വീണ്ടുമൊരു വ്യാപനം ശ്രദ്ധയില്‍ പെട്ടതോടെ തങ്ങള്‍ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ എയര്‍ഫിനിറ്റി ലിമിറ്റഡ് പറയുന്നു. മാര്‍ച്ചോടെ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തും. 42 ലക്ഷം പേരില്‍ പ്രതിദിനം രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുന്നത്. അതിവേഗമാണ് രാജ്യത്ത് കൊറോണ പടരുന്നത്. സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളെക്കാള്‍ വളരെ കൂടുതലാണ് രോഗം സ്ഥിരീകരിച്ചവരുടെ യഥാര്‍ത്ഥ എണ്ണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 2966 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

    എന്നാല്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് തിങ്ങി നിറയുന്ന സാഹചര്യവും ശ്മശാനങ്ങളില്‍ അവരുടെ ശേഷിക്കപ്പുറത്തേക്ക് മൃതദേഹങ്ങള്‍ എത്തുന്നുവെന്ന വാര്‍ത്തകളും ചൈനയുടെ കണക്ക് തെറ്റാണെന്ന് തെളിയിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന മാസ് ടെസ്റ്റിംഗ് ബൂത്തുകള്‍ ചൈന അടച്ചു പൂട്ടിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...