MORE

    ഭാരം കുറയ്ക്കാന്‍ ‘ബ്രേക്ക്ഫാസ്റ്റ്’ ഒഴിവാക്കേണ്ട; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

    Date:

    പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണെന്ന് തന്നെ പറയാം .പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദ​ഗ്ധര്‍ പറയുന്നത്.

    തടി കുറയ്ക്കാനായി ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും കണ്ട് വരുന്നു. എന്നാല്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെന്നും മറിച്ച്‌ ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

    ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉച്ചഭക്ഷണ സമയത്ത് അനാവശ്യ കലോറി കഴിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നു. പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടോ എന്നുറപ്പുവരുത്തുക. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ പ്രധാന പങ്കുവഹിക്കുന്നു.

    പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ഓട്സ്, മുട്ട, നട്സ്, വെണ്ണ, ഈന്തപ്പഴം എന്നിവ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പഞ്ചസാര ചേര്‍ക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തിന് അധിക കലോറി ചേര്‍ക്കുകയും ചെയ്യുന്നു.

    പ്രഭാതഭക്ഷണത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. രാവിലെ ഇവ കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാക്കും. മാത്രമല്ല, നൂഡില്‍സ്, പിസാ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിന് ഉള്‍പ്പെടുത്താതിരിക്കുക

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...