MORE

    പാക്കറ്റിലുള്ള തൈരിനും മോരിനും അഞ്ച് ശതമാനം ജിഎസ്ടി; ചെക്ക് ബുക്കിന് 18% നികുതി: പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

    Date:

    ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ നാളെ മുതല്‍.

    പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം നാളെ മുതല്‍ 5% ജിഎസ്ടി. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലസി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്ബുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്‌കരിച്ച മറ്റു നികുതി നിരക്കുകളും നാളെ പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച്‌ പല ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും.

    നാളെ മുതല്‍

    * ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി.

    * 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി.

    * ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി.

    * ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി.

    * വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്കുള്ള നികുതിയിളവ് ഇനി ഇക്കോണമി ക്ലാസില്‍ മാത്രം.

    * കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രക്കല്ലുകളുടെ നികുതി 0.25 ശതമാനത്തില്‍നിന്ന് 1.5 ശതമാനമാകും.

    * സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.

    * നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനമാകുന്നവ: എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്ബ്, സൈക്കിള്‍ പമ്ബ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോര്‍മാന്‍ (തലയാള്‍) നല്‍കുന്ന സേവനം, ടെട്ര പാക്ക് (പാക്കേജിങ് പേപ്പര്‍), കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവ.

    * വ്യക്തികള്‍ നടത്തുന്ന കലാസാംസ്‌കാരിക പരിശീലനപരിപാടികള്‍ക്കു മാത്രം ജിഎസ്ടി ഇളവ് തുടരും.

    നികുതി കുറയുന്നവ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

    * ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളില്‍നിന്നുള്ള വിസര്‍ജ്യം ഉള്‍പ്പെടെ ശേഖരിക്കുന്ന ട്യൂബ്, ബാഗ് എന്നിവയടങ്ങുന്ന കിറ്റ്): 5% (12%)

    * സ്പ്ലിന്റ് പോലെയുള്ള ഓര്‍ത്തോപീഡിക് ഉല്‍പന്നങ്ങള്‍, ശരീരത്തിലെ ഒടിവുകളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മെഡിക്കല്‍ സാമഗ്രികള്‍, കൃത്രിമ ശരീരഭാഗങ്ങള്‍ തുടങ്ങിയവ: 5% (12%)

    * റോപ്വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും: 5% (18%)

    * ട്രക്ക് പോലെയുള്ള ചരക്കുവാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം): 12% (18%)

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...