ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍. സത്യം വിജയിച്ചുവെന്ന് അദ്ദേഹം കോടതി വിധിയില്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയെന്നാണ് അദ്ദേഹം കേസിനെ വിശേഷിപ്പിച്ചത്. ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നേതാക്കന്‍മാരെ ജയിലില്‍ അടച്ച് ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നും ക്രെജ്രിവാള്‍ ആരോപിച്ചു.

