MORE

    ചൈനയില്‍ നിന്നെത്തിയ 35 കാരന് കോവിഡ്; ഗയയിലെത്തിയ നാലു വിദേശികളും പോസിറ്റീവ്; ഐസൊലേഷനില്‍

    Date:

    ന്യൂഡല്‍ഹി: ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

    ചൈനയില്‍ നിന്നും ബംഗലൂരുവില്‍ എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

    ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

    ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു വിദേശ പൗരന്മാരും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇംഗ്ലണ്ട്, തായ് പൗരന്മാരാണ് വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇവരെ ബോധ് ഗയയിലെ ഹോട്ടലില്‍ ഐസൊലേഷനിലാക്കി.

    രാജ്യത്ത് ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 0.16 ശതമാനമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...