മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്‍ അജിത് പവാറിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
വിമാനാപകട വാര്‍ത്ത തന്നെ ഞെട്ടിച്ചെന്നും മഹാരാഷ്ട്രയുടെ വികസനത്തിനായി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അജിത് പവാറെന്നും രാജ്നാഥ് സിംഗ് അനുസ്മരിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും ജനങ്ങളോടുള്ള അനുകമ്പയും എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുംബൈയില്‍ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകവെയാണ് ദുരന്തം സംഭവിച്ചത്. ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വയലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണം ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പകരക്കാരില്ലാത്ത
നേതാവായിരുന്നു അജിത് പവാര്‍ ആറ് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍
കാലം ആ പദവിയിലിരുന്ന നേതാവെന്ന റെക്കോര്‍ഡും സ്വന്തമാക്കി. രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്ന
അപൂര്‍വ്വ നേട്ടത്തിന് ഉടമയാണ് അജിത് പവാര്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് നികത്താനാവാത്ത
വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

