വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ
സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍ വന്‍തോതില്‍ ആയുധ കമ്പനികളില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പെന്റഗണ്‍ ശക്തമായി നിഷേധിച്ചു
വാസ്തവവിരുദ്ധമായ ഈ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിക്കണമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടു.
പ്രതിരോധ സെക്രട്ടറിയുടെ വെല്‍ത്ത് മാനേജര്‍, യുദ്ധത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്കിനെ സമീപിച്ചതായാണ് ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്ത് ലോക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്‌റോപ്പ് ഗ്രമ്മന്‍ തുടങ്ങിയ വന്‍കിട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികളുള്ള ഫണ്ടില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു ആരോപണം.
ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം
Date:

