MORE

    ഓഹരി സൂചികകള്‍ താഴ്ന്നു; സെന്‍സെക്സ് 98 പോയിന്റ് ഇടിഞ്ഞു

    Date:

    മുംബൈ: നേട്ടത്തില്‍ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് 98 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 53,416ലും എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 28 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 15,938 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി 0.51 ശതമാനം താഴ്ന്നു.

    ബിഎസ്ഇയില്‍ സണ്‍ ഫാര്‍മ 2.55 ശതമാനം ഉയര്‍ന്നു. തൊട്ടുപിന്നില്‍ ഡോ.റെഡ്ഡീസും കൊട്ടക് മഹീന്ദ്ര ബാങ്കുമാണ് നേട്ടം കൈവരിച്ചത്. ബാരുണ്‍ ബിവറേജസ്, ഓയില്‍ ഇന്ത്യ, കാനറ ബാങ്ക്, മൈന്‍ഡ്ട്രീ, ബിര്‍ലാസോഫ്റ്റ്, അജ്‌മേര റിയാലിറ്റി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, ടെക് എം, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

    ബ്രെന്റ് ക്രൂഡ് ഓയില്‍ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.56 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 2 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ഐടി സൂചിക 1.4 ശതമാനം താഴ്ന്നു. നിഫ്റ്റി ഫാര്‍മ സൂചിക 0.78 ശതമാനം ഉയര്‍ന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...