MORE

    കേന്ദ്ര ബജറ്റിലെ അവഗണന : തിരിച്ചടി ആകുമെന്ന ഭീതിയില്‍ ബി.ജെ.പി.

    Date:

    കേരളത്തിനെ പാടെ തഴഞ്ഞുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകുമെന്ന വിലയിരുത്തലില്‍ കേരള ബി.ജെ.പി. എയിംസ് ഉള്‍പ്പെടെ ഒരുപാട് നല്ല പദ്ധതികള്‍ കേരളത്തിന് കിട്ടുമെന്നും അതിന്റെ മേന്‍മയില്‍ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുകയുമായിരുന്നു ബി.ജെ.പി. ലക്ഷ്യം. പക്ഷേ പ്രതീക്ഷിച്ചത് കിട്ടിയത് മാത്രമല്ല ആമ നിരീക്ഷണ കേന്ദ്രം പോലെ ആളുകള്‍ കളിയാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചതും തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബജറ്റ് അവതരണത്തിന്റെ പിറ്റേദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിച്ചതിനെ#ോ തുടര്‍ന്ന് റയില്‍വേ മന്ത്രി ചില റെയില്‍വേ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ആരും അത് മുഖവിലക്കെടുക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് എല്ലാം അതിവേഗ ട്രെയില്‍ അനുവദിച്ചപ്പോള്‍ ഒരെണ്ണം പോലും കേരളത്തിന് ലഭിച്ചില്ല. വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ബി.ജെ.പിക്ക് കേന്ദ്ര ബജറ്റ് നല്‍കിയ തിരിച്ചടിയില്‍ നിന്ന് കരകയറുവാനുള്ള തന്ത്രം മെനയുകയാണ് നേതാക്കള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...