ചെന്നൈ: ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ വാങ്ങി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
23കാരനായ ദിവാകര്‍ ആണ് അറസ്റ്റിലായത്. മുതിടിയാന്‍ പേട്ട സ്വദേശിയായ ഇയാള്‍ ഫിറ്റ്നസ് കോച്ച് ആണെന്ന് പറഞ്ഞാണ് യുവതികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫിറ്റ്നസ് കോച്ച് എന്ന വ്യാജേന ഇന്‍സ്റ്റാഗ്രാം വഴിയാണ് ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭിക്കാനും വേണ്ട ടിപ്സ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ബോഡി ഷേപ്പ് ലഭിക്കാന്‍ പ്രത്യേക ഭക്ഷണരീതികളും വ്യായാമങ്ങളും പറഞ്ഞ് തരണമെങ്കില്‍ ശരീരം കാണാന്‍ നഗ്നചിത്രങ്ങള്‍ വേണമെന്ന് ദിവാകര്‍ ആവശ്യപ്പെടും. നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ വലയില്‍ വീഴ്ത്തുന്നത്.
സ്ത്രീകള്‍ക്ക് ബോഡി ഷേപ്പ് ലഭിക്കാന്‍ വേണ്ട വ്യായാമ രീതികളും ഭക്ഷണക്രമങ്ങളും ഇയാള്‍ പറഞ്ഞു കൊടുക്കുന്നതാണ് പതിവാണ്. വെബ്സൈറ്റുകളില്‍ നിന്നും ആരോഗ്യ മാസികയില്‍ നിന്നും ആണ് ഇയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നത്. യുവാവിന്റെ നിര്‍ദേശമനുസരിച്ച് വ്യായാമം ചെയ്യുമ്ബോള്‍ ശരീരത്തിന് മാറ്റം വന്നതോടെ സ്ത്രീകള്‍ ഇയാളെ കൂടുതല്‍ വിശ്വസിച്ചു. പരിചയമില്ലാത്ത ഇന്‍സ്റ്റാഗ്രാം ഐ.ഡി വഴി തങ്ങള്‍ അയച്ച് നല്‍കിയ ചിത്രങ്ങള്‍ തങ്ങള്‍ക്ക് തന്നെ ലഭിച്ച് തുടങ്ങിയതോടെയാണ് യുവതികള്‍ക്ക് അപകടം മനസിലാകുന്നത്.
വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചത്. ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പൂര്‍ണനഗ്നയായി താനുമായി വീഡിയോ കോള്‍ ചെയ്യണം എന്നാണ് യുവാവ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് യുവതികള്‍ക്ക് ചതി മനസിലാകുന്നത്. ചെന്നൈ സ്വദേശിനിയായ യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്.

