MORE

    ‘ഞാന്‍ ചിന്തിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുറിച്ചാണ്, റോണിയെക്കുറിച്ചല്ല’; റൊണാള്‍ഡോക്കെതിരെ ചാന്റുമായി ആരാധകര്‍

    Date:

    ലണ്ടന്‍: മത്സരത്തിനിടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ വാക്കുകള്‍ ഉരുവിട്ട് ആരാധകര്‍.

    കരബാവോ എന്നറിയപ്പെടുന്ന ഇഎഫ്‌എല്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി ആരാധകര്‍ റൊണാള്‍ഡോയെ പരിഹസിച്ച്‌ രംഗത്തെത്തിയത്. റൊണാള്‍ഡോയെ ‘റോണി’ എന്ന് വിളിച്ചായിരുന്നു ആരാധകരുടെ പരിഹാസം. റൊണാള്‍ഡോ പോയാലും ക്ലബ്ബിന് ഒന്നും തന്നെ സംഭവിക്കില്ല എന്ന തരത്തിലായിരുന്നു വാക്കുകള്‍.

    യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ച്‌ നടന്ന യുണൈറ്റഡ്- ബേണ്‍ലി മത്സരത്തിനിടെയാണ് ക്ലബ്ബ് വിട്ടുപോയ റൊണാള്‍ഡോക്കെതിരെ ചാന്റുകള്‍ ഉയര്‍ന്നത്. ‘ഞാന്‍ റോണിയെ പറ്റി ചിന്തിക്കുന്നില്ല, കാരണം റോണി എന്നെ പറ്റിയും ചിന്തിക്കുന്നില്ല. ഞാനാകെ ചിന്തിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ചാണ്’ എന്നായിരുന്നു ആരാധകര്‍ വാക്കുകള്‍. വിവാദ പരാമര്‍ശങ്ങളുയര്‍ത്തി റൊണാള്‍ഡോ ക്ലബ്ബ് വിട്ടുപോയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

    എന്നാല്‍ ചാന്റിങ്ങ് സംഭവത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്തുണ അറിയിച്ചും ആരാധകര്‍ രംഗത്തെത്തി. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാള്‍ഡോ എന്നും അദ്ദേഹമാണ് നമുക്ക് ചാമ്ബ്യന്‍സ് ലീഗ് നേടിത്തന്നതെന്നും പറഞ്ഞായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. ‘ഒരു യുണൈറ്റഡ് ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. മാഡ്രിഡിനേക്കാള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് റൊണാള്‍ഡോയുടെ ‘റിയല്‍ ഹോം’ എന്ന് ഞാന്‍ പറയാറുണ്ട്. എനിക്ക് തെറ്റുപറ്റി. മാഡ്രിഡ് ആരാധകര്‍ എന്നോട് ക്ഷമിക്കണം’ മറ്റൊരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

    കഴിഞ്ഞ മാസമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് വിടുന്നത്. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള റൊണാള്‍ഡോയുടെ പുറത്താകലിന് വഴിവെച്ചത്. അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും പരിശീലകര്‍ക്കെതിരെയും റൊണാള്‍ഡോ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച്‌ മാത്രമല്ല മറ്റ് രണ്ടോ മൂന്നോ പേര്‍ കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല എന്നുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് താരം ക്ലബ്ബ് വിട്ടത്. അതേസമയം റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറുമായി കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതായി സ്പാനിഷ് സ്പോര്‍ട്സ് മാധ്യമമായ മാര്‍സ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ നസറുമായി റൊണാള്‍ഡോ ഏഴ് വര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവെക്കുന്നതായാണ് റിപ്പോര്‍ട്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...