MORE

    വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 19-കാരിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവം: യുവാവ് അറസ്റ്റില്‍; പ്രതിയുടെ വീട് പൊളിച്ച്‌ നീക്കി അധികൃതര്‍

    Date:


    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍.

    രേവ സ്വദേശി പങ്കജ് ത്രിപാതിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് ജില്ലാ ഭരണകൂടം പൊളിച്ച്‌ നീക്കി.

    കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെ പ്രതിയുടെ വീട് ഭരണകൂടം പൊളിച്ച്‌ നീക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പങ്കജിനെ ജാമ്യത്തില്‍ വിട്ടയച്ചു.

    19-കാരിയെ ആണ് പങ്കജ് ത്രിപാതി അതിക്രൂരമായി മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്ത് എത്തിച്ച ശേഷം വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യം പെണ്‍കുട്ടി നിരസിച്ചതോടെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുകയായിരുന്നു. മുഖത്ത് പലതവണ ഇയാള്‍ ആഞ്ഞ് ചവിട്ടി. ഇതോടെ പെണ്‍കുട്ടി ബോധരഹിതയായി. സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്ന പങ്കജിന്റെ സുഹൃതാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പങ്കജിനെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു.

    തുടര്‍ന്ന് പ്രതി ഉത്തര്‍പ്രദേശിലേക്ക് കടന്നു. എന്നാല്‍ ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയ്‌ക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...