പുരി:വിനോദയാത്രയ്ക്കിടയില്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.ക്ഷേത്രത്തിലെതിക്കിലും തിരക്കിലുംപെട്ട 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരുക്കേറ്റത്.തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കായി വന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍.
മയൂര്‍ഭഞ്ച് ജില്ലയിലെ റാസ്‌ഗോവിന്ദ്പൂര്‍ പ്രദേശത്തെ ഹ്രുദാനന്ദ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വിനോദ യാത്രക്കിടെ പരുക്കേറ്റത്.വിനോദയാത്രക്കായി 70 കുട്ടികളാണ് പുരിയിലെത്തിയത്.പകല്‍ മുഴുവന്‍ കടല്‍തീരത്ത് ഇവര്‍ സമയം ചെലവഴിച്ചു.തുടര്‍ന്ന് വൈകുന്നേരം മടങ്ങുന്നതിനിടെയാണ് ജഗനാഥ ക്ഷേത്രം സന്ദര്‍ശിക്കാനായി പോയത്.രാത്രി എട്ട് മണിയോടെ ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരാകുകയായിരുന്നെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞത്. തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ത്ഥിനികളെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

