വര്‍ക്കല: തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 70 കോടി രൂപയുടെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ന് അന്തരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്ക് ശിവഗിരിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് താന്‍ ഇവിടെയെത്തിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി, ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി, വിശ്വ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെ ശതാബ്ദി എന്നിവ ഈ വര്‍ഷം ഒരുമിച്ച് വരുന്നു. വൈകുന്നേരത്തോടെ വിവിധ ജില്ലകളില്‍ നിന്നുള്ള പദയാത്രകള്‍ ശിവഗിരിയിലെത്തും. കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം വീണ്ടും നടക്കുന്നത്.

