MORE

    മാദ്ധ്യമ പ്രവര്‍ത്തകന് വെടിയേറ്റു

    Date:

    സിവാന്‍:ബീഹാറിലെ സിവാന്‍ ജില്ലയിലെ മഹാരാജ്ഗഞ്ചില്‍ ശനിയാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മാദ്ധ്യമപ്രവര്‍ത്തകന് വെടിയേറ്റതായി പോലീസ് അറിയിച്ചു.

    രാജേഷ് അനല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്. അരയിലും ഇടത് തുടയിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സിവാന്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്.

    സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ കസ്റ്രഡിയിലെടുക്കുമെന്നും പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷ് അനല്‍ ആക്രമിക്കപ്പെടുന്നത്. 2017ല്‍ അദ്ദേഹത്തെ അക്രമികള്‍ കുത്തിപ്പരിക്കേല്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...