MORE

    ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണം; പ്രധാനമന്ത്രി

    Date:

    ഇന്ദോര്‍: ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദോറില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനത്തിനുപിന്നാലെ വിവിധ മേഖലകളിലെ പ്രമുഖര്‍, പ്രവാസി ഭാരതീയ പുരസ്കാരജേതാക്കള്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം പറഞ്ഞത്.

    ഉച്ചഭക്ഷണത്തോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പ്രമുഖ വ്യവസായി രവി പിള്ള, പ്രവാസി ഭാരതീയ പുരസ്കാരജേതാക്കളായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, മാളിയേക്കല്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു. നിക്ഷേപം സംബന്ധിച്ച ദിശാരേഖ പ്രധാനമന്ത്രി പങ്കുവെച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു.

    പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയും പ്രശ്നങ്ങളുണ്ടെങ്കില്‍ എഴുതിയയക്കാന്‍ നിര്‍ദേശിച്ചു. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം വരണമെന്ന് പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി റൂട്ട് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. സമ്മേളനത്തില്‍ പ്രവാസികളുടെ ഒട്ടേറെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിയുന്നുണ്ട്. പ്രധാനമന്ത്രി അതെല്ലാം കേള്‍ക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമമാറ്റം വേണമെങ്കില്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...