ഹരിയാന: ആര്.എസ്.എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ അംബാലയില്‍ ഭാരത് ജോഡോ യാത്രയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര് കൗരവര്ക്കൊപ്പമുണ്ട്. അവര്‍ കാക്കി ട്രൗസര്‍ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. പാണ്ഡവര്‍ നോട്ട് നിരോധനവും തെറ്റായ ജി.എസ്.ടിയും നടപ്പാക്കിയിരുന്നില്ല. കാരണം അവര്‍ തപസ്വികളായിരുന്നു. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, കാര്‍ഷിക നിയമങ്ങള്‍ എന്നിവ ഈ നാട്ടിലെ തപസ്വികളില്‍ നിന്ന് മോഷ്ടിക്കാനുള്ള മാര്‍ഗമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പാണ്ഡവര്‍ അനീതിക്കെതിരെ നിലകൊണ്ടിരുന്നു. അവരും വിദ്വേഷത്തിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറന്നിരുന്നു. ഇന്ത്യയുടെ സംസ്കാരത്തിന് എതിരാണ് ആര്.എസ്.എസിന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പരമശിവന് തപസ്വിയായതിനാല് ഹര് ഹര് മഹാദേവ്’ എന്ന് ജപിക്കുന്നില്ല’. ജയ് സിയ റാം എന്നതില്‍ നിന്ന് സീതാദേവിയെ ആര്.എസ്.എസ് നീക്കിയെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി-ആര്.എസ്.എസ് ജനങ്ങളെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇന്ത്യ തപസ്വികളുടെ രാജ്യമാണെന്നും പൂജാരിമാരുടെ രാജ്യമല്ലെന്നും രാഹുല്‍ പറഞ്ഞു.

