MORE

    ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിക്ക് താഴെയാകും; കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനം അവതാളത്തിലാക്കി

    Date:

    റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും അതിശൈത്യത്തിന്റെയും കനത്ത മൂടല്‍മഞ്ഞിന്റെയും പിടിയില്‍ തന്നെ.

    ഡല്‍ഹിയില്‍ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കാഴ്ച പരിധി കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമാണ് റെഡ് അലര്‍ട്ട്.

    താപനില താഴുന്നതിന് ഒപ്പം മൂടല്‍മഞ്ഞ് കനത്തത് ജനജീവിതം ദുസ്സഹമാക്കി. ഡല്‍ഹിയില്‍ വായു മലിനീകരണവും രൂക്ഷമാണ്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാം ഏതാനും മീറ്ററുകള്‍ മാത്രമാണ് കാഴ്ച പരിധി. മൂടല്‍മഞ്ഞ് മൂലം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ 180 ല്‍ അധികം വിമാനങ്ങള്‍ വൈകി.

    267 ട്രെയിനുകള്‍ റദ്ദാക്കി. 170 ട്രെയിനുകള്‍ 2 മുതല്‍ 5 മണിക്കൂര്‍ വരെ വൈകിയോടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 1.9 ഡിഗ്രി സെല്‍ഷ്യസ്. രക്തം കട്ട പിടിക്കല്‍, ഹാര്‍ട്ട് അറ്റാക്ക് എന്നിവ മൂലമുള്ള മരണങ്ങളും വര്‍ധിച്ചു. അതിശയം തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...