MORE

    യൂണിയന്‍ ബജറ്റ് 2023: 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

    Date:

    ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

    റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ 35- ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ച്‌ ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട അവശ്യസാധനങ്ങളുടെ പട്ടിക നല്‍കാന്‍ കഴിഞ്ഞ മാസം പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

    സ്വകാര്യ ഹെലികോപ്റ്റര്‍, ആഭരണങ്ങള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രോണിക് വസ്തുക്കള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഹൈ- ഗ്ലോസ് പേപ്പര്‍ എന്നിങ്ങനെ 30- ലധികം ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയാണ് ഉയര്‍ത്തുക. ഇവയില്‍ ചില ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതിലൂടെ, അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയാനും ലക്ഷ്യമിടുന്നുണ്ട്.

    ഇത്തവണ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 2023 ജനുവരി 31 മുതലാണ് ആരംഭിക്കുക. 2023- 24 സാമ്ബത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും. കഴിഞ്ഞ ബജറ്റില്‍ പ്രാദേശിക ഉല്‍പ്പാദനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഇതോടനുബന്ധിച്ച്‌ ഇമിറ്റേഷന്‍ ആഭരണങ്ങള്‍, കുടകള്‍, ഇയര്‍ഫോണ്‍ എന്നിവയുടെ ഇറക്കുമതി തീരുവയാണ് വര്‍ദ്ധിപ്പിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...