ന്യൂഡല്‍ഹി
കൊളീജിയം ശുപാര്‍ശ മാനിക്കാതെ ഗുവാഹത്തി ഹൈക്കോടതിയില്‍ ആക്റ്റിങ് ചീഫ്ജസ്റ്റിസിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം.
ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്ങിനെയാണ് നിയമിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ആര് എം ഛായ വിരമിച്ചതിനെ തുടര്‍ന്ന് നടപടി. ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസായി കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെ വിനോദ്ചന്ദ്രനെ സുപ്രീംകോടതി കൊളീജിയം ഡിസംബര്‍ 22ന്ശുപാര്ശ ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ജസ്റ്റിസ് സിങ്ങിനെ ആക്റ്റിങ് ചീഫ്ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്.
സുപ്രീംകോടതി കൊളീജിയം ഡിസംബര്‍ 22ന് കേന്ദ്രത്തിന് അയച്ച ശുപാര്‍ശയില്‍ ജസ്റ്റിസ് കോടീശ്വര്‍ സിങ്ങിനെ ജമ്മു -കശ്മീര്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസായും ജസ്റ്റിസ് വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസായുമാണ് നിര്‍ദേശിച്ചത്.

