കൊല്‍ക്കത്ത
മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സമരംപോലെ ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടവും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രധാന ചുമതലയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനങ്ങളും ബഹുസ്വരതയും അട്ടിമറിക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം തൊഴിലാളികളെയും അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം സംരക്ഷിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക, തൊഴില്‍നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

