MORE

    പൊങ്കല്‍ ക്ഷണക്കത്തിലും തമിഴകം, ഒടുങ്ങാതെ ഗവര്‍ണര്‍-തമിഴ്നാട് സര്‍ക്കാര്‍ പോര്

    Date:

    ചെന്നൈ: തമിഴ്നാട് എന്നതിനേക്കാള്‍ തമിഴകം എന്ന പേരായിരിക്കും സംസ്ഥാനത്തിന് കൂടുതല്‍ അനുയോജ്യമെന്ന പരാമര്‍ശത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനുള്ള പൊങ്കല്‍ ക്ഷണക്കത്തിലും തമിഴകം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആര്‍.എന്‍.

    രവി.

    കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ തമിഴ്നാട് എന്നു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല, തമിഴില്‍ എഴുതിയിട്ടുള്ള കത്തില്‍ തമിഴ്നാട് സര്‍ക്കാറിന്റെ ചിഹ്നം ഒഴിവാക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ചെന്നൈയുടെ പല ഭാഗത്തും ഗെറ്റ് ഔട്ട് രവി എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രസംഗത്തിലെ പല പരാമര്‍ശങ്ങളും ഒഴിവാക്കി നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറുടെ നീക്കത്തിനെതിരെ തിങ്കളാഴ്ച വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയതും ഏറെ ചര്‍ച്ചയായി. ഇതിനുപിന്നാലെ ട്വിറ്ററിലടക്കം ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗുയര്‍ന്നിരുന്നു.

    നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്. നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാര്‍, അംബേദ്കര്‍, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാര്‍ദം, സ്ത്രീകളുടെ അവകാശം ഉള്‍പ്പെടെയുള്ള മതേതര പരാമര്‍ശങ്ങളും ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാരേഖകളില്‍ ചേര്‍ക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു. പിന്നീട് യഥാര്‍ഥ പ്രസംഗം സഭാ രേഖകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന പ്രമേയം നിയമസഭ പാസാക്കുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...