MORE

    Investigation | കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ സംഘത്തിന് കൈമാറും

    Date:

    കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധിയുടെ നിക്ഷേപതട്ടിപ്പ് 250 കോടി കടന്നതോടെ കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക സ്‌ക്വാഡിനെ ഏല്‍പിക്കാന്‍ നീക്കം.

    ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ്. എന്നാല്‍ കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ നിയമാവലി പ്രകാരം നിയമനടപടികള്‍ കണ്ണൂര്‍ ജുഡീഷ്യല്‍ കോടതിയുടെ പരിധിയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്താല്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന സംശയം ഉയരുന്നുണ്ട്.

    ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പരാതികള്‍ മുഴുവന്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയാല്‍ എണ്ണത്തിന്റെ ബാഹുല്യം കേസെടുത്ത് അന്വേഷണം നടത്തുന്നതിന് തടസമാകും. കഴിഞ്ഞ ഗിവസം തളിപറമ്ബില്‍ രെജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

    കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ തന്നെ ഇതിനകം തന്നെ നിരവധി പരാതികളെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്ബത്തിക കുറ്റകൃതം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറാന്‍ ആലോചന നടക്കുന്നത്. ഇതു സംബന്ധിച്ചു അടുത്ത ദിവസം തീരുമാനമെടുമെന്നാണ് സൂചന.

    അതിനിടെ അര്‍ബന്‍ നിധി തട്ടിപ്പിനെതിരെ പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം, കൂത്തുപറമ്ബ്, വളപട്ടണം, കണ്ണൂര്‍ ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ പുതിയ പരാതികളെത്തി. കോളോത്തെ റിട. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ ടി ഗോവിന്ദനില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയത്. 12.5 ശതമാനം പലിശ വാഗ്ധാനം ചെയ്താണ് 2022-ഒക്ടോബര്‍ 12 മുതല്‍ ജനുവരി ഏഴു വരെയുളള തീയതികളിലായി പണം കൈക്കലാക്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...