എയര്‍മെന്‍/മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് വ്യോമസേന ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ താംബരം ചെന്നൈയില്‍ നടത്തുന്ന റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം.
രാവിലെ ആറുമുതല്‍ റിക്രൂട്ട്മെന്റ് ആരംഭിക്കും.
കേരളം, തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന നിവാസികള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പങ്കെടുക്കാം.യോഗ്യത: പ്ലസ്ടു/തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കും നേടി വിജയിച്ചിരിക്കണം. ജനനം 27.06.2002നും 27.06.2006നും മധ്യേയാവണം. അവിവാഹിതരായിരിക്കണം.
ഫാര്‍മസി ഡിപ്ലോമ/ഡിഗ്രിക്കാരെയും (50 ശതമാനം മാര്‍ക്കില്‍ കുറയരുത്) പരിഗണിക്കും. ജനനം 27.06.1999നും 27.06.2004നും മധ്യേയാകണം. വിവാഹിതര്‍ 2002 ജൂണ്‍ 27നുമുമ്ബ് ജനിച്ചവരാകണം. 152.5 സെ.മീറ്ററില്‍ കുറയാതെ ഉയരവും മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസും ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റാലിയില്‍ പങ്കെടുക്കാം.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.airmenselection.cdac.inല്‍ ലഭിക്കും. പരിശീലനകാലം 14600 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. പരിശീലനം പൂര്‍ത്തിയാവുമ്ബോള്‍ എയര്‍മെന്‍ തസ്തികകളില്‍ പ്രതിമാസം 26900 രൂപ ശമ്ബളം കിട്ടും. കൂടാതെ ആനുകൂല്യങ്ങളുമുണ്ട്.

