MORE

    അടിമാലിയില്‍ മദ്യം കഴിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെന്ന് എസ്പി

    Date:

    ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി സുധീഷ് ശ്രമിച്ചെന്ന് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ്.

    സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യം വാങ്ങിയശേഷം ഇയാള്‍ അതില്‍ കീടനാശിനി കലര്‍ത്തിയത് സിറിഞ്ച് ഉപയോഗിച്ചല്ല മദ്യക്കുപ്പിയുടെ അടപ്പ് തുറന്ന് ഒഴിക്കുകയായിരുന്നെന്നും എസ്പി പറഞ്ഞു. പിന്നീട് മദ്യം വഴിയില്‍ കിടന്ന് കിട്ടിയതാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചു. പ്രതിയുടെ അമ്മാവനായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40) ആണ് മരിച്ചത്.

    കുഞ്ഞുമോന്‍റെ സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ മദ്യത്തിന് അരുചി തോന്നിയതിനാല്‍ കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മനോജ് കുറച്ച്‌ മാത്രമാണ് കുടിച്ചത്. അതിനാല്‍ മനോജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായെങ്കിലും രക്ഷപെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...