ഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ മുതല്‍ പെട്രോളില്‍ ചേര്‍ത്ത് വരുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കും.നിലവില്‍ 10 ശതമാനമാണ് പെട്രോളിലെ എഥനോള്‍ അളവ്.
പ്രകൃതി മലിനീകരണം കുറയ്ക്കാന്‍ കൂടിയിട്ടാണ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന എഥനോള്‍ അളവ് കൂട്ടാന്‍ കേന്ദ്രം ഇപ്പോള്‍ തീരുമാനമെടുത്തത്.
ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പുരോഗതിയിലാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.നോയിഡയില്‍ തുടങ്ങിയ ഓട്ടോ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ല്‍ പെട്രോളില്‍ എഥനോള്‍ മിശ്രിതത്തിന്റെ അളവ് 1.53 ശതമാനവും എന്നാല്‍ 2022 ല്‍ ഇത് 10.17 ശതമാനമായി ഉയര്‍ന്നു. 2022 നവംബറോടെ രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതിയത്. നിശ്ചയിച്ചതിലും നേരത്തെ തന്നെ ലക്ഷ്യം നേടി.
2030 ല്‍ പെട്രോളില്‍ എഥനോളിന്റെ അളവ് 20 ശതമാനം എത്തിക്കണമെന്നായിരുന്നു അടുത്ത ലക്ഷ്യം. 2026നകം തന്നെ ഈ ലക്ഷ്യത്തിലെത്തുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
മാരുതി, ടൊയോട്ട, ടിവിഎസ്, ഹോണ്ട, ബജാജ് തുടങ്ങിയ പ്രമുഖ കമ്ബനികളും 20 മുതല്‍ 100 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിക്കാവുന്ന ഫ്‌ലക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
അതേ സമയം വാഹന നിര്‍മാതാക്കളോട് കൂടുതല്‍ പ്രകൃതി സൗഹൃദ മോഡലുകള്‍ വിപണിയിലിറക്കാനും മന്ത്രി ആവശ്യപ്പെട്ടു.

