ഡല്‍ഹി: ജഹാംഗീര്‍പുരി പ്രദേശത്ത് നിന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് ഭീകരര്‍ക്ക് 2022 ജൂലൈയില്‍ നടന്ന കലാപത്തില്‍ പങ്ക്.
കലാപം നടന്നിരുന്ന സമയങ്ങളില്‍ ഇവര്‍ ജഹാംഗീര്‍പുരി പ്രദേശത്ത് ഒളിച്ചു തമാസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഭീകരരുടെ ഒളിത്താവളം എവിടെ ആയിരുന്നുവെന്നും ആരാണ് ഇവര്‍ക്ക് സഹായം നല്‍കിയിരുന്നതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറില്‍ താമസിക്കുന്ന ജഗ്ജിത് സിംഗ് എന്ന ജഗ്ഗ (29), ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ താമസിക്കുന്ന നൗഷാദ് (56) എന്നിവരെയാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ജഹാംഗീര്‍പുരിയില്‍ നടത്തിയ റെയ്ഡിലാണ് ഇരു ഭീകരരും പിടിയിലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു. തീവ്രവാദ സംഘടനകളുടെ മുകളിലുള്ളവരുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് പ്രതികളും ഒരാളുടെ കഴുത്ത് അറുത്തതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ശേഷം, മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് ഭല്‍സ്വ ഡയറി പ്രദേശത്ത് എറിഞ്ഞു. സംശയാസ്പദമായ തരത്തില്‍ രണ്ട് പേര് ഫ്ളാറ്റില്‍ കഴിയുന്നു എന്ന് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്.

