ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ഡി.എം.കെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്ത്തിയാണ് ഗവര്‍ണര്‍ ആര്.എന്‍. രവിയ്ക്കെതിരെ ഭീഷണി മുഴക്കിയത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ബി.ആര്.അംബേദ്കര്‍, പെരിയാര്‍ ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയതിനെ സൂചിപ്പിച്ചാണ് ഭീഷണി.
ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയുന്നില്ലെങ്കില്‍ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാന്‍ ഞങ്ങള്‍ തന്നെ ഭീകരവാദിയെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇത് വിവാദമായതിന് പിന്നാലെ ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരേ നടപടിയെടുക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് രാജ്ഭവന് കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി. സംസ്ഥാനനേതൃത്വം ഡി.ജി.പി.യെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

