ഈ സീസണില്‍ ലിവര്‍പൂള്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുക ആണ്. ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പിനെ ക്ലബ് പുറത്താക്കിയേക്കും എന്ന അഭ്യൂഹങ്ങളും ഉണ്ട്.
എന്നാല്‍ താന്‍ ലിവര്‍പൂളില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. ലിവര്‍പൂളില്‍ നിന്ന് എന്നെ പറഞ്ഞു വിട്ടാല്‍ അല്ലാതെ താന്‍ ക്ലബ് വിടില്ല എന്ന് അദ്ദേഹം പറയുന്നു. തന്റെ ഭാവി ഇവിടെ ആണെന്നും താനല്ല വേറെ പലതും ആണ് മാറേണ്ടത് എന്നും അത് മാറ്റാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ലിവര്‍പൂള്‍ പരിശീലകന്‍ പറഞ്ഞു.

