MORE

    പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും വില്‍ക്കുന്നത് നിരോധിക്കില്ല; പകരം ഫാര്‍മസിസ്റ്റുകള്‍ അവരെ ബോധവല്‍ക്കരിക്കണമെന്ന് സര്‍ക്കാര്‍

    Date:

    ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും വില്‍ക്കുന്നത് നിരോധിക്കില്ല, പകരം ഫാര്‍മസിസ്റ്റുകള്‍ അവരെ ബോധവല്‍ക്കരിക്കണമെന്ന് കര്‍ണാടക ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്.

    18 വയസിന് താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാ‌ര്‍ സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തയും ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് നിഷേധിച്ചു.

    ‘അത്തരമൊരു സര്‍ക്കുലര്‍ ഞങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും കോണ്ടം അല്ലെങ്കില്‍ മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് വിലക്കില്ല. ഞങ്ങള്‍ വിശദമായ പ്രസ്താവന നാളെ പുറപ്പെടുവിക്കും,’- കര്‍ണാടക ഡ്രഗ്സ് കണ്‍ട്രോളര്‍ ഭാഗോജി ടി ഖാനാപുരെ പറഞ്ഞു.

    കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗളൂരുവിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി മാനേജ്‌മെന്റിന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാനും സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...