MORE

    സൈന്യത്തില്‍ കേണല്‍ പദവിയിലേക്ക് 108 വനിതകള്‍

    Date:

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ 108 വനിതകള്‍ക്ക് കേണല്‍ പദവിയിലേക്ക് പ്രമോഷന്‍. അതിനായി പ്രമോഷന്‍ തസ്തികളകിലെ ഒഴിവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

    വനിതാ ലെഫ്റ്റനന്റ് കേണല്‍മാരെയാണ് കേണലായി സ്ഥാനക്കയറ്റം നല്‍കുന്നത്. 1992 മുതല്‍ 2006 വരെയുള്ള ബാച്ചുകളിലായി 224 വനിതാ ജീവനക്കാരാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ളത്. വിവിധ വകുപ്പുകളിലായി കേണല്‍ പദവിയില്‍ 108 ഒഴിവുകളാണ് ഉള്ളത്.

    അതിനാല്‍ തന്നെ സ്ഥാനക്കയറ്റം നല്‍കേണ്ട ജീവനക്കാരെ സെലക്ഷന്‍ ബോര്‍ഡ് വഴിയാണ് തെരഞ്ഞെടുക്കുന്നത്. അതിനായി വനിതാ ഓഫീസര്‍മാരുടെ പ്രത്യേക സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. സെലക്ഷന്‍ ബോര്‍ഡിന്റെ നിരീക്ഷകരായി 60 വനിതാ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 2023 ജനുവരി ഒമ്ബതുമുതല്‍ 22 വരെ ദിവസങ്ങളിലാണ് സെലക്ഷന്‍ നടക്കുക.

    സ്ഥാനക്കയറ്റത്തിന് തെരഞ്ഞെടുക്കുന്ന 108 വനിതാ ഓഫീസര്‍മാരെ ആദ്യം വിവിധ കമാന്‍ഡ് അസൈന്‍മെന്റുകളിലാണ് നിയമിക്കുക. ജനുവരി അവസാനത്തോടെ നിയമനം നടക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...