MORE

    പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; കരടു നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

    Date:

    ഡല്‍ഹി: പാരസെറ്റാമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

    ഇതിനായി കരടു നിര്‍ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു.

    ചുമ, ജലദോഷം, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, നാസല്‍ ഡീകോംഗെസ്റ്റന്റുകള്‍, ആന്‍റി ഫംഗല്‍സ് തുടങ്ങിയ മരുന്നുകള്‍ ഓവര്‍-ദി-കൗണ്ടര്‍ (over-the-counter) വിഭാഗത്തിന് കീഴില്‍ പട്ടികപ്പെടുത്താന്‍ കേന്ദ്രം പദ്ധതിയിടുന്നതിനാല്‍ കുറിപ്പടി ഇല്ലാതെ തന്നെ ഉടന്‍ ലഭ്യമായേക്കാം.

    16 മരുന്നുകളില്‍ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോണ്‍ അയോഡിന്‍ ഉള്‍പ്പെടുന്നു.

    മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിന്‍ മൗത്ത് വാഷ്, ക്ലോട്രിമസോള്‍ ഒരു ആന്റിഫംഗല്‍ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോര്‍ഫാന്‍ ഹൈഡ്രോബ്രോമൈഡ് ഗുളികകള്‍, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിന് ഒരു ആന്റി ബാക്ടീരിയല്‍ ആയ ബെന്‍സോയില്‍ പെറോക്സൈഡ്, ആന്‍റിഅലര്‍ജിക് മരുന്നുകള്‍ എന്നിവയുള്‍പ്പെടെയാണ് കുറിപ്പടിയില്ലാതെ ലഭ്യമാകുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...