ചെന്നൈ: ജെല്ലിക്കട്ട് കാണാനെത്തിയ പതിനാലുകാരന് കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്നാട് ധര്‍മപുരിയിലാണ് സംഭവം.
തടങ്കം എന്ന സ്ഥലത്തായിരുന്നു ജെല്ലിക്കെട്ട് നടന്നത്. ഗോകുല്‍ എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവിനോടൊപ്പമായിരുന്നു ഗോകുല്‍ ജെല്ലിക്കെട്ട് കാണാനെത്തിയത്.
മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കാളയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഈ വര്‍ഷം ജെല്ലിക്കെട്ടിനിടെ മരിക്കുന്ന നാലാമത്തെ ആളാണ് 14കാരനായ ഗോകുല്‍.

