MORE

    കേന്ദ്ര സര്‍വിസില്‍ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ഹവില്‍ദാര്‍: 11,409 ഒഴിവ്

    Date:

    സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേന്ദ്ര സര്‍വിസിലേക്ക് മള്‍ട്ടി-ടാസ്കിങ് തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു.

    ഒഴിവുകള്‍: നോണ്‍ ടെക്നിക്കല്‍ -10,880, ഹവില്‍ദാര്‍: 529. സെലക്ഷന്‍ ടെസ്റ്റ് ഏപ്രിലില്‍. കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലാണ് നിയമനം.

    റിക്രൂട്മെന്റ് വിജ്ഞാപനം https://ssc.nic.inല്‍. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. 1.1.2023ല്‍ 18നും 25/27നും മധ്യേ പ്രായമുള്ളവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. പുരുഷന്മാര്‍ക്ക് 157.5 സെ.മീറ്ററില്‍ കുറയാതെ ഉയരവും 81 സെ.മീ. നെഞ്ചളവും 5 സെ.മീ. വികാസശേഷിയും വേണം.

    വനിതകള്‍ക്ക് ഉയരം 152 സെ.മീ., ഭാരം 48 കിലോ. അപേക്ഷ ഫീസ് 100 രൂപ. വനിതകള്‍, പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്.ബി.ഐ ചെലാന്‍ മുഖാന്തരം ഫീസ് അടക്കാം.

    അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 17 വരെ സമര്‍പ്പിക്കാം. കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം, തമിഴ്, കന്നട, ഉര്‍ദു അടക്കം 13 പ്രാദേശിക ഭാഷകളിലും നടത്തും. ഹവില്‍ദാര്‍ തസ്തികകള്‍ക്ക് കായികക്ഷമത/ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് പരീക്ഷകളില്‍കൂടി യോഗ്യത നേടണം.

    കേരളം, ലക്ഷദ്വീപ്, കര്‍ണാടക നിവാസികള്‍ക്ക് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കവരത്തി, ബംഗളൂരു, മംഗളൂരു, മൈസൂരു, ഉഡുപ്പി, ഷിമോഗ, ഗുല്‍ബര്‍ഗ, ഹബ്ബാളി, സെല്‍ഗവി പരീക്ഷ കേന്ദ്രങ്ങളാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...