മൊഹാലി: നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പഞ്ചാബില്‍ പീഡനത്തിനിരയായ യുവതി. 2022 നവംബര്‍ 10 ന് മൊഹാലിയിലെ കുംബ്ര ഗ്രാമത്തില്‍ വച്ചാണ് 25കാരിക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.മാത്രമല്ല ആക്രമി സ്വതന്ത്രനായി നടക്കുന്നുവെന്നും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറഞ്ഞു. നീതി ആവശ്യപ്പെട്ട് പെണ്‍കുട്ടി പഞ്ചാബ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഓരോ തവണയും പോലീസിനെ സമീപിക്കുമ്ബോള്‍ കേസ് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയെന്ന മറുപടിയാണ് ലഭിക്കുന്നത്. നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറയുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

