MORE

    ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ഐബിഎം സംഘം ചര്‍ച്ച നടത്തി

    Date:

    തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐബിഎം കമ്ബനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി.

    മസ്തിഷ്‌ക ചോര്‍ച്ച ലഘൂകരിച്ച്‌, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ‘ബ്രെയിന്‍ ഗെയിന്‍’ നേടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. വ്യവസായവും അക്കാദമിക് പ്രവര്‍ത്തനങ്ങളും പരസ്പരം കൈകോര്‍ക്കുന്ന വിധത്തില്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ പരിവര്‍ത്തിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ വളരെ ഗുണപരമായി കാണുന്നുവെന്ന് ഐബിഎം സംഘം പറഞ്ഞു.

    ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നൈപുണ്യ വികസനമേഖലയ്ക്ക് സവിശേഷ ശ്രദ്ധകൊടുത്തു പ്രവര്‍ത്തിക്കുന്ന ‘അസാപ്’, ‘ബ്രെയിന്‍ ഗെയിന്‍’ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികളെക്കൂടി പങ്കെടുപ്പിച്ച്‌ തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

    ഐബിഎം ഓട്ടോമേഷന്‍ ജനറല്‍ മാനേജര്‍ ദിനേശ് നിര്‍മ്മലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഐബിഎം സോഫ്റ്റ്‌വെയര്‍ ലാബ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ്മ, സോഫ്റ്റ്‌വെയര്‍ ലാബ് ട്രാന്‍സ്ഫര്‍മേഷന്‍ ലീഡര്‍ ചാര്‍ലി കുര്യന്‍, ഓട്ടോമേഷന്‍ ഡയറക്ടര്‍ വിശാല്‍ ചഹാല്‍, ഗവര്‍മെന്റ് & റെഗുലേറ്ററി അഫയേഴ്സ് എക്‌സിക്യുട്ടീവ് ഗൗരവ് മഹാജന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...