ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം 25 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.
ആപ്പിള്‍ മറ്റൊരു വിജയകഥയാണെന്നും ആപ്പിള്‍ നിലവില്‍ ഇന്ത്യയില്‍ ഇതിനകം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നിര്‍മ്മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച പുതിയ മോഡലുകള്‍ ഇപ്പോള്‍ അവര്‍ക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതിയില്‍ ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു. നിലവില്‍ ആപ്പിള്‍ കമ്ബനി അഞ്ച് ശതമാനത്തോളം ഉത്പാദനം ചൈനയ്‌ക്ക് പുറത്താണ് നിര്‍മ്മിക്കുന്നത്. 2025-ഓടെ ആപ്പിള്‍ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്‌ക്ക് പുറത്താകും നിര്‍മ്മിക്കുകയെന്നാണ് പ്രവചനം.
ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഐഫോണ്‍ നിര്‍മ്മിക്കുമെന്ന് സുപ്രധാന തീരുമാനവും അടുത്തിടെയുണ്ടായിരുന്നു. തായ്‌വാന്‍ കമ്ബനിയായ വിസ്‌ട്രോണ്‍ കോര്‍പ്പിന്റെ ബംഗളൂരു യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. ഇതോടെ ഇന്ത്യ അസാധാരണ നേട്ടം കൈവരിക്കും.പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ചൈനയിലെ ഐഫോണ്‍ നിര്‍മ്മാണ കമ്ബനിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഐഫോണ്‍ നിര്‍മ്മാണം ചാനയില്‍ നിന്ന് മാറ്റാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സംഘടിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ ചൈനീസ് കമ്ബനി നിഷേധിക്കുന്നതിലായിരുന്നു പ്രതിഷേധം. രാജ്യത്തെ സീറോ കോവിഡ് നയങ്ങളും പ്ലാന്റിലെ പ്രശ്‌നങ്ങളും പ്രതികൂലമായാണ് ബാധിച്ചത്. സുസ്ഥിര ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ പദവി ദുര്‍ബലമാക്കിയ സംഭവങ്ങളെ തുടര്‍ന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ചൈനയില്‍ ആപ്പിളിന് വികസിക്കാന്‍ കഴിയില്ലെന്ന വസ്തുത മനസിലാക്കിയത്. ഇതിന് പിന്നാലെയായിരുന്നു കമ്ബനമി ഉത്പാദനം മറ്റ രാജ്യങ്ങളിലേക്ക് വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

