ന്യൂഡല്‍ഹി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം അഥോറിറ്റി വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
സിയാല്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, ഇത് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്ജിക്കാരന് ഡിവിഷന് ബെഞ്ചിനു മുന്നില്‍ വാദമുന്നയിക്കാമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സ് കൈമാറണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാല്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് നേരത്തേ ഉത്തരവ് നല്‍കിയിരുന്നത്.

