MORE

    ‘നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രം; എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി, ഒന്നും നടക്കുന്നില്ല’; ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ തുറന്നടിച്ച്‌ കെ.ബി. ഗണേശ് കുമാര്‍; മുഹമ്മദ് റിയാസിനടക്കം വിമര്‍ശനം; പിന്തുണച്ച്‌ പി വി ശ്രീനിജനും; കയ്യടിച്ച്‌ ചില സിപിഐ എംഎല്‍എമാര്‍; ഭരണപക്ഷത്ത് പ്രതിഷേധ സ്വരം കടുക്കുമ്ബോള്‍

    Date:

    തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ തുറന്നടിച്ച്‌ കെ.ബി. ഗണേശ് കുമാര്‍ എംഎ‍ല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎ‍ല്‍എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തില്‍ കെ.ബി. ഗണേശ് കുമാര്‍ കുറ്റപ്പെടുത്തി.

    എംഎ‍ല്‍എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിര്‍മ്മാണമാണെങ്കില്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാര്‍ വിമര്‍ശിച്ചു.

    വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേശ് കുമാര്‍ വിമര്‍ശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാല്‍ വകുപ്പില്‍ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേശിന്റെ ആരോപണം. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

    ഗണേശ് കുമാറിന്റെ പരാമര്‍ശത്തെ നിയമസഭാ കക്ഷി യോഗത്തില്‍ സിപിഎം എംഎല്‍എമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയും എന്നാണ് ഗണേശ് കുമാര്‍ ചോദിച്ചത്.

    എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎല്‍എ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഗണേശ് കുമാറിന്റെ വിമര്‍ശനത്തിനെ എതിര്‍ത്ത് സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തി.

    വിമര്‍ശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോള്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടു. എന്നാല്‍ ഇവിടെ അല്ലാതെ മറ്റെവിടാണ് താന്‍ ഇക്കാര്യങ്ങള്‍ പറയേണ്ടത്, ഇത് പറയാന്‍ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച്‌ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനും രംഗത്തെത്തി.

    ചില സിപിഐ എംഎല്‍എമാര്‍ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേര്‍ന്ന സിപിഎം എംഎല്‍എമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ ചിലര്‍ രംഗത്തെത്തിയതായും സൂചനയുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...