മണിപ്പൂരിലെ തൗബല്‍ ജില്ലയില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബി.ജെ.പി അനുഭാവ വിമുക്തഭട സംഘടനയുടെ സംസ്ഥാന നേതാവാത ലായ്ഷ്റാം രാമേശ്വര്‍ (50)ആണ് കൊല്ലപ്പെട്ടത്.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വിമുക്തഭടന് സെല്ലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു രമേഷ്വര്‍. സംഭവ സ്ഥലത്ത് നിന്ന് .32 ബുള്ളറ്റിന്റെ ശൂന്യമായ കേസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രമേഷ്വോറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ഇംഫാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എസ്യുവിയിലെത്തിയ രണ്ട് അജ്ഞാതരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി തൗബല്‍ ജില്ല ജോഗേഷ്ചന്ദ്ര ഹവോബിജം പറഞ്ഞു. മുഖ്യപ്രതി അയേക്പാം കേശോര്ജിത്തും വാഹനത്തിന്റെ ഡ്രൈവറായ നൗറെം റിക്കി പോയിന്റിംഗും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അനുശോചനം അറിയിച്ചു.

