MORE

    എ ബി വി പി അക്രമം: നടപടിയെടുക്കാമെന്ന് പോലീസ്; സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം നിര്‍ത്തുന്നതായി വിദ്യാര്‍ഥികള്‍

    Date:

    ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എ ബി വി പി നടത്തിയ കല്ലേറില്‍ നടപടി സ്വീകരിക്കാത്തത്തില്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍.

    കല്ലെറിഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. പരുക്കേറ്റവര്‍ പ്രത്യേകം പരാതി നല്‍കും.

    ഇന്നലെയാണ് കാമ്ബസില്‍ എ ബി വി പി അക്രമമുണ്ടായത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളുടെ നയങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങളുള്ള ബി ബി സി ഡോക്യുമെന്ററി കാണുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കല്ലെറിയുകയായിരുന്നു.

    അക്രമികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയ വിദ്യാര്‍ഥികളെ പോലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥി പ്രതിനിധികളുമായി പോലീസ് ചര്‍ച്ചക്ക് തയ്യാറായി.

    എ ബി വി പി നടത്തിയ കല്ലേറില്‍ പലര്‍ക്കും പരുക്കേറ്റുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കൊടും തണുപ്പിനിടെ രാത്രിയിലും പ്രതിഷേധം ആളിക്കത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ വിവാദ ഡോക്യുമെന്ററി കാണുന്നത് തടയുന്നതിനായി കാമ്ബസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം ജെ എന്‍ യു അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൊബൈലിലും ലാപ്ടോപ്പിലുമാണ് എസ് എഫ് ഐ, കെ എസ് യു സംഘടനകളിലുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്.

    അധികൃതരുടെ നടപടിയിലും എ ബി വി പി നടത്തിയ കല്ലേറിലും പ്രതിഷേധിച്ച്‌ ഇന്ന് രാജ്യവ്യാപകമായി ഐക്യദാര്‍ഢ്യ ദിനം ആചരിക്കുമെന്ന് എസ് എഫ് ഐ അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...