ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. വന്‍ വിജയമായി മാറിയ സീസണ്‍ 4 തുടങ്ങി വച്ച ചര്‍ച്ചകളൊന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ധാരാളം പുതിയ താരങ്ങളുടെ ഉദയത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. റോബിന്‍ രാധാകൃഷ്ണന്‍, ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റിയാസ് സലീം, അപര്‍ണ മള്‍ബറി തുടങ്ങിയവരൊക്കെ പോയ സീസണിലൂടെ താരങ്ങളായി മാറിയവരാണ്.

