രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്.
ശ്രീനഗറിലെ ലാല്‍ചൗക്കില്‍ യാത്ര ഇന്നലെ സമാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണം സ്വീകരിച്ച് 13 രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജെഡിയു, ശിവസേന, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി, കേരള കോണ്‍ഗ്രസ്, മുസ്ലീംലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളാണ് പൊതുസമ്മേളനത്തിന് എത്തുക.
ഐക്യ പ്രതിപക്ഷമെന്ന നീക്കത്തിന് മങ്ങല്‍ ഏല്‍പ്പിച്ച് ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ ക്ഷണം നിരസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പാണ് വിട്ടുനില്‍ക്കാന്‍ കാരണം. പക്ഷെ മമതാ ബാനര്‍ജിയുടെ ത്യണമൂല്‍ കോണ്‍ഗ്രസ് ഒഴികയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ രാഹുല്‍ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത് കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്.

