MORE

    ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ ദിശയില്‍; ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍

    Date:

    ഡല്‍ഹി: ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു .

    വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും. പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി . ബജറ്റ് അടുത്ത 100 വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്റാണെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്ബൂര്‍ണ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. ഈ വര്‍ഷം 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

    9.6 കോടി എല്‍.പി.ജി കണക്ഷന്‍ നല്‍കി. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍ സാമ്ബത്തിക രംഗം ഭദ്രമാണ്. ലോകത്തെ സാമ്ബത്തിക ശക്തികളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതല്‍ ആരംഭിച്ചു. വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിലെത്തും. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ ചേര്‍ത്തു നിര്‍ത്തുന്ന ബജറ്റാണിത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കും. സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികള്‍ ആവിഷ്കരിക്കും. ജമ്മു കശ്മീര്‍ ലഡാക്ക്, നോര്‍ത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

    9 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം പദ്ധതികള്‍ നടത്തി എടുക്കാന്‍ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

    നികുതിയില്‍ നിന്നുള്ള ഒഴിവാക്കല്‍ , ആദായ നികുതി പരിധി വര്‍ധിപ്പിക്കല്‍ എന്നിവ കാത്തിരിക്കുന്ന മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...