MORE

    അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണം; അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം

    Date:

    ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

    കോടിക്കണക്കിന് ഇന്ത്യക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം അപകടത്തിലാക്കുന്ന വിഷയമാണ് ഇത്. തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ലമെന്ററി പാനലോ സുപ്രീംകോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിര്‍ത്തിവെച്ചു.

    സഭ നിര്‍ത്തിവെച്ചതിനു പിന്നാലെ സഭയില്‍ നിന്ന് പുറത്തിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സാമ്ബത്തിക നയത്തിലെ അഴിമതികള്‍ക്കെതിരെ സഭയില്‍ ശബ്ദമുയര്‍ത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച്‌ തീരുമാനിച്ചതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

    വിഷയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസുകള്‍ എപ്പോഴും നിരസിക്കപ്പെടുന്നു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുന്നില്ല. അതിനാലാണ് സഭയില്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...