MORE

    പി ടി ഉഷയുടേത് പഞ്ചായത്തുമായുള്ള ചര്‍ച്ചയില്‍ പരിഹരിക്കേണ്ട വിഷയം; മന്ത്രി വി അബ്ദുറഹ്മാന്‍

    Date:

    കോഴിക്കോട്: കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയില്‍ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന ആരോപണം തള്ളി മന്ത്രി വി അബ്ദുറഹ്മാന്‍.

    പി ടി ഉഷ ഉന്നയിക്കുന്നത് പഞ്ചായത്തുമായി ചര്‍ച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണ്. അല്ലാതെ ഡല്‍ഹിയില്‍ പറയേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

    കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ ഭൂമിയില്‍ പഞ്ചായത്തിന്‍റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന് ഐഒഎ പ്രസിഡന്‍റ് പി ടി ഉഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നേരത്തെ ചിലര്‍ പ്രദേശത്ത് അതിക്രമിച്ച്‌ കയറി ചെങ്കൊടി നാട്ടിയതായും ഉഷ ആരോപിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജലജീവന്‍ പദ്ധതിയുടെ ഭാഗമായ പൈപ്പിംഗ് ജോലികള്‍ നടത്തിയതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിനു കൈമാറിയ 30 ഏക്കര്‍ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടക്കുന്നുവെന്നാണ് പി.ടി ഉഷയുടെ ആരോപണം. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവച്ചത്. നേരത്തെ ഇവിടെ ചുമന്ന കൊടി കെട്ടിയത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.

    ലഹരിമാഫിയയുടെ ഭീഷണി രൂക്ഷമാണെന്നും കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ഉഷ ആരോപിച്ചിരുന്നു. എന്നാല്‍ ഉഷയുടെ ആരോപണം പനങ്ങാട് പഞ്ചായത്ത് തള്ളി. നിരവധി പേര്‍ താമസിക്കുന്ന കാന്തലാട് കുന്നിലേക്കുള്ള റോഡ് ഉള്‍പ്പെടുന്ന സ്ഥലം കെ.എസ്.ഐ.ഡി.സി നേരത്തെ ഏറ്റെടുത്തിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഈ റോഡ് ഉള്‍പ്പെടെയുള്ള സ്ഥലം പിന്നീട് പി.ടി ഉഷയ്ക്ക് കൈമാറി. പഞ്ചായത്തിന്‍റെ ആസ്തിവികസന രജിസ്റ്ററില്‍ ഉള്‍പ്പെട്ട റോഡില്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം പൈപ്പ് ലൈന്‍ സ്ഥാപിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് വി.എം.കുട്ടികൃഷ്ണന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...