MORE

    ഓര്‍മ്മശക്തി കുറയുന്നു, പലതും മറന്നു; മരുന്നുകള്‍ കഴിക്കുന്നുണ്ട്; രണ്ടു വര്‍ഷമായി ഞാന്‍ ഇങ്ങനെയാണ്: ഭാനുപ്രിയ

    Date:

    സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ.

    തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകള്‍. മലയാളികള്‍ക്കും പ്രിയങ്കരിയാണ് ഭാനുപ്രിയ. രാജശില്പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ ഭാനുപ്രിയ, ഇന്ന് സിനിമാ ലോകത്തുനിന്നും വളരെക്കാലമായി വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ, ഒട്ടും സന്തോഷം തരുന്ന വാര്‍ത്തയല്ല ഭാനുപ്രിയയെക്കുറിച്ച്‌ പുറത്തുവരുന്നത്.

    ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഓര്‍മക്കുറവ് നേരിടുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തി. ക്ലാസിക്കല്‍ നര്‍ത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവമല്ലാതായിരുന്നു. തനിക്ക് സംഭവിച്ചതെന്താണെന്ന് തുറന്നു പറയുകയാണ് നടി. ‘എനിക്ക് കുറച്ചു നാളുകളായി സുഖമില്ല. ഓര്‍മ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച്‌ ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും ഞാന്‍ മറക്കുകയാണ്’.

    ‘പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക്‌ കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞിരുന്നു എന്ന വാര്‍ത്ത തെറ്റായിരുന്നു. അദ്ദേഹം ഹൈദരാബാദിലും ഞാന്‍ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്ബോള്‍ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്ന വാര്‍ത്തയില്‍ സത്യമില്ല. മകള്‍ അഭിനയക്ക് 20 വയസ്സാണ്, ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് അവള്‍. നാച്ചുറല്‍ സയന്‍സ് ആണ് വിഷയം. അവധി കിട്ടുമ്ബോള്‍ അവള്‍ വരാറുണ്ട്’ എന്നും ഭാനുപ്രിയ പറഞ്ഞു. ഭാനുപ്രിയയുടെ ഭര്‍ത്താവ് 2018-ല്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...