പേളി മാണിയേയും ശ്രീനിഷിനേയും നില ബേബിയേയും അറിയാത്ത സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ കുറവായിരിക്കും. നാല് വര്‍ഷത്തോട് അടുക്കുന്ന ദാമ്ബത്യ ജീവിതത്തില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ് പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹവും ഇപ്പോഴുള്ള ജീവിതവുമെല്ലാം.
ബിഗ് ബോസില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം. പലരും ഗെയിം ജയിക്കാനുള്ള പേളിയുടേയും ശ്രീനിഷിന്റേയും അടവാണ് പ്രണയമെന്ന് കുറ്റപ്പെടുത്തിയിരുന്നു.
അവരുടെ മുന്‍വിധികളെല്ലാം തിരുത്തി കുറിച്ച് നിലുവിനൊപ്പം സന്തോഷകരമായി മുന്നോട്ട് പോവുകയാണ് പേളിയും ശ്രീനിഷും. പേളിയുടെ എല്ലാ വിജയത്തിന് പിന്നിലും ശ്രീനിഷാണെന്ന് നിസംശയം പറയാം. ശ്രീനിഷാണ് പേളിയുടെ ചാറ്റ് ഷോയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത്. സെലിബ്രിറ്റികള്‍ക്കൊപ്പമുള്ള പേളിയുടെ ചാറ്റ് ഷോയ്ക്ക് മില്യണ്‍ കണക്കിന് വ്യൂസാണ് ലഭിക്കാറുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പേളി പങ്കുവെക്കുന്നത് തന്റെ യുട്യൂബ് ചാനല്‍ വഴിയാണ്.

