ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. ഇന്ന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തെ അവഗണിച്ചത് രാഷ്ട്രിയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബജറ്റില്‍ കേരളം നേരിട്ട ഇത്തരം അവഗണനകളെ ചൂണ്ടി കാണിച്ചായിരിക്കും ഇന്നത്തെ എല്‍ഡിഎഫിന്റെ പ്രതിഷേധം. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് കേന്ദ്ര ബജറ്റിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

